കയ്പമംഗലം: യു.ഡി.എഫ് നിയോജക മണ്ഡലം സ്ഥാനാർത്ഥി ശോഭ സുബിന്റെ പെരിഞ്ഞനം പഞ്ചായത്ത് തല പര്യടനം സുജിത്ത് ബീച്ചിൽ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.ബി താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. വാസ്‌കോ, സമിതി ബീച്ച്, താടി വളവ്, അഞ്ചമ്പലം പരിസരം, ഓണപ്പറമ്പ്, പഞ്ചാര വളവ്, കൊറ്റംകുളം, കാരയിൽ ബേക്കറി പരിസരം, ഹോമിയോ ഡിസ്‌പെൻസറി പരിസരം, ചക്കരപ്പാടം സെന്റർ, പൊന്മാനികുടം റേഷൻകട പരിസരം, കുറ്റിലക്കടവ് പരിസരം, മൂന്നുപീടിക എന്നിവടങ്ങളിൽ നടത്തിയ പ്രചാരണം പെരിഞ്ഞനം സെന്ററിൽ സമാപിച്ചു. ശോഭ സുബിന്റെ ഭാര്യ അഡ്വ. രേഷ്മയുമൊത്ത് സ്ഥാനാർത്ഥി സ്‌കൂട്ടറിൽ വോട്ടഭ്യർത്ഥിച്ചത് വേറിട്ട കാഴ്ചയായി. ഡി.സി.സി സെക്രട്ടറിമാരായ സി.എസ് രവീന്ദ്രൻ, സി.സി ബാബുരാജ്, ഹംസ, വി.എസ് ജിനേഷ്, സുധാകരൻ മണപ്പാട്ട്, സജയ് വയനപിള്ളിൽ തുടങ്ങിയവർ സംബന്ധിച്ചു.