ആമ്പല്ലൂർ: കൊവിഡിന്റെ പേരിൽ അടച്ച സംസ്ഥാനത്തെ എൻ.ടി.സിയുടെ മില്ലുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന്
ജില്ലാ ടെക്സ്റ്റൈൽസ് മസ്ദൂർ സംഘം വാർഷിക സമ്മേളനം ആവശ്യപെട്ടു. ടി.സി. സേതുമാധവൻ അദ്ധ്യക്ഷനായി. കൊവിഡിന്റെ പേരിൽ അടച്ചിട്ട സംസ്ഥാനത്തെ മറ്റു മില്ലുകൾ തുറന്നു പ്രവർത്തിച്ചിട്ടും എൻ.ടി.സിയുടെ മില്ലുകൾ മാത്രം തുറക്കാത്തത് മാനേജ്‌മെന്റുകളുടെ ധാർഷ്ട്യവും തെറ്റായ പ്രവണതയും ആണെന്ന് സമ്മേളനം ആരോപിച്ചു. ടെക്സ്റ്റൈൽസ് ജില്ലാ ജനറൽ സെക്രട്ടറി പി. ഗോപിനാഥൻ, തുളസീദാസ്, എൻ.പി. മുരളി, ഉണ്ണി പുതിയേടത്ത് എന്നിവർ പ്രസംഗിച്ചു.