കൊടുങ്ങല്ലൂർ: കയ്പമംഗലം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി ടൈസൺ മാസ്റ്ററിന്റെ ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലെ പ്രചാരണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ എടവിലങ്ങ് പഞ്ചായത്തിലെ കാര വാക്കടപ്പുറം, പഞ്ചായത്തുകുളം, സൊസൈറ്റി പരിസരം എന്നിവിടങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് അഭ്യർത്ഥന നടത്തി. തുടർന്ന് ശ്രീനാരയണപുരം ഗ്രാമ പഞ്ചായത്തിലെയും കയ്പമംഗലം പഞ്ചായത്തിലെയും ഇടതുപക്ഷ ജനപ്രതിനിധികളുമായി അവരുടെ വികസന കാഴ്ചപ്പാടുകളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്തു. വരും ദിവസങ്ങളിൽ മറ്റു പഞ്ചായത്തിലെ ഇടതുപക്ഷ ജനപ്രതിധികളുമായി ചർച്ച ചെയ്താണ് പ്രകടന പത്രിക തയ്യാറാക്കുകയെന്നും ഇ.ടി ടൈസൺ മാസ്റ്റർ പറഞ്ഞു.