suresh-gopi

തൃശൂർ: സുപ്രീംകോടതി പറഞ്ഞുവോ പെണ്ണുങ്ങളെ വലിച്ചു കയറ്റാനെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഒരു സ്വകാര്യ ചാനൽ അഭിമുഖത്തിലാണ് അവതാരകനോട് പൊട്ടിത്തെറിച്ചത്. നിങ്ങൾ സുപ്രീംകോടതിയുടെ തലയിൽ കെട്ടിവയ്ക്കാൻ നോക്കരുത്. ശബരിമല വിഷയം വൈകാരികം തന്നെയാണ്. എന്റെ വിശ്വാസത്തെ തകർക്കാൻ വരുന്നവനെ തച്ചുതകർക്കുക എന്നതാണ് എന്റെ പ്രമാണം. വിഡ്ഢി കളിക്കരുതെന്നും അവതാരകന്റെ പേരെടുത്തു പറഞ്ഞ് സുരേഷ് ഗോപി പൊട്ടിത്തെറിച്ചു.

സുപ്രീംകോടതി വിധി എല്ലാം നിങ്ങൾ നടപ്പിലാക്കിയോ, നാലു ഫ്‌ളാറ്റ് പൊളിച്ചു, പിന്നെ എന്തു ചെയ്തു. സുപ്രീംകോടതി പറഞ്ഞുവോ പൊലീസ് വേഷം ധരിപ്പിച്ചു കേറ്റാൻ. ഇങ്ങനെ നാണംകെട്ട വർത്തമാനം പറയരുത്. മാറി മാറി ഭരിച്ചില്ലേ, എന്തുണ്ടാക്കി. പിടിച്ചുപറി, വെട്ടിപ്പ് എല്ലാമുണ്ട്. ഇതെല്ലാം മനസിലാക്കി ഒരു അവസരം നൽകാനാണ് ബി.ജെ.പി അഭ്യർത്ഥിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.