വടക്കാഞ്ചേരി: വടക്കാഞ്ചേരി പുഴയിലേക്ക് വെള്ളം തുറന്നു വിടുന്നതിനായി വാഴാനി ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി. നേരത്തെ കനാലിൽ കൂടി ഒഴുക്കിവിട്ടിരുന്ന വെള്ളം നിറുത്തിവച്ചു. വടക്കാഞ്ചേരി പുഴ വറ്റി വരണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വെള്ളം തുറന്നു വിട്ടത്.