thrissur-pooram

തൃശൂർ: പൂരം എക്സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്സിബിഷനും ഉപേക്ഷിക്കുമെന്ന് സംഘാടക സമിതി. എക്സിബിഷന് ഓൺലൈൻ ബുക്കിംഗ് എന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ സംഘാടക സമിതി കളക്ടർ വിളിച്ച യോഗം ബഹിഷ്കരിച്ചു. ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് പൂരവും എക്സിബിഷനും നടത്താൻ സർക്കാർ അനുമതി നൽകിയത്. ഇതനുസരിച്ച് എക്സിബിഷൻ ആരംഭിക്കാൻ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സാഹചര്യം ഉടലെടുത്തത്. കൊവിഡിന്റെ രണ്ടാം തരംഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എക്സിബിഷന് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്.