padmaja

തൃശൂർ : ഇരട്ട വോട്ട് ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് പത്മജ വേണുഗോപാൽ. തൃക്കാക്കര മണ്ഡലത്തിന്റെ ഭാഗമായിട്ടുള്ള പനമ്പിള്ളി നഗറിലുള്ള തന്റെയും മകൻ കരുൺ മേനോന്റെയും വോട്ട് നേരത്തെ തന്നെ നീക്കം ചെയ്തിട്ടുള്ളതാണെന്നും പത്മജ വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. ഇപ്പോൾ ഈ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ പറഞ്ഞു.