കൊടുങ്ങല്ലൂർ: ആല സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം ശാന്തിപുരം മൈത്രി ഹാളിൽ പ്രസിഡന്റ് അഡ്വ. എ.ഡി സുദർശനന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി പി.ആർ രാജേന്ദ്രൻ, ബോർഡ് അംഗങ്ങളായ ടി.യു ഗിരീഷ്‌കുമാർ, സി.എം അബ്ദുൾ റഹ്മാൻകുട്ടി, ശ്രീജയ രാജീവ്, ഷൈനി രതീഷ്, എം.ആർ ഉണ്ണിക്കൃഷ്ണൻ, രേഖ അനിൽകുമാർ, സിന്ധു സുധീർ എന്നിവർ സംബന്ധിച്ചു. വൈസ് പ്രസിഡന്റ് കെ.എ ഹാഷിക്, പി.എൻ സന്തോഷ് എന്നിവർ സംസാരിച്ചു.