mmmm

അന്തിക്കാട്: റംസാൻ വരവറിയിച്ച് ഞായറാഴ്ച എത്തിയ ബറാഅത്ത് രാവിന്റെ നിറവിലാണ് വിശ്വാസികൾ. മരിച്ചു പോയ ബന്ധുമിത്രാദികളുടെ ഖബറിടങ്ങളിൽ വിശ്വാസികൾ പ്രത്യേക പ്രാർത്ഥന നടത്തി. 15 ദിവസങ്ങൾക്ക് ശേഷമെത്തുന്ന റംസാൻ മാസത്തെ പ്രതീക്ഷിച്ചുള്ള ഭക്തിനിർഭരമായ ദിനരാത്രങ്ങളിലൂടെയാണ് ഇനി ഇസ്‌ലാമിക വിശ്വാസികൾ കടന്ന് പോവുക. അന്നം, ആയുസ് എന്നിവ ഉൾപ്പെടെ ഒരു മനുഷ്യന്റെ ജീവിതത്തിലെ ഒരു വർഷത്തെ ഗതിവിഗതികൾ പുനർനിർണയിക്കപ്പെടുന്നത് ബറാഅത്ത് രാവുകളിലാണെന്നാണ് വിശ്വാസം. അതിന്റെ ഭാഗമായി അസർ, മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങൾക്കിടയിൽ മൂന്ന് യാസീൻസൂറത്തുകളും പ്രത്യേക പ്രാർത്ഥനകളും നടത്തും.