sndp
അരുൺ ലോഹിതാക്ഷന് പാലാഴി ശാഖയുടെ ഉപഹാരം യൂണിയൻ സെക്രട്ടറിയും വൈസ് പ്രസിഡന്റും ചേർ‍ന്ന് കൈമാറുന്നു.

പുതുക്കാട്: ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗമായി തിരഞ്ഞെടുത്ത അരുൺ ലോഹിതാക്ഷനെ എസ്.എൻ.ഡി.പി പാലാഴി ശാഖ ആദരിച്ചു. വാർഷിക പൊതുയോഗത്തിലായിരുന്നു ആദരം. വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് സി.ജെ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രാമകൃഷ്ണൻ വെളളാംപറമ്പിൽ അദ്ധ്യക്ഷനായി.

യൂണിയൻ വൈസ് പ്രസിഡന്റ് ബേബി കീടായി മുഖ്യപ്രഭാഷണം നടത്തി. മേഖലാ കൺവീനർ പി.ആർ. വിജയകുമാർ, യൂണിയൻ കൗൺസിലർ വിജയൻ കോപ്പാട്ടിൽ, ശാഖാ സെക്രട്ടറി കെ.കെ. സുരേന്ദ്രൻ,​ വൈസ് പ്രസിഡന്റ് എം.എ. സദാനന്ദൻ, കെ.ജി. ഹരിദാസ്എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ വരണാ ധികാരിയായി. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വിദ്യ എൻജിനിയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗം അദ്ധ്യാപകനാണ് പാലാഴി ശാഖാ അംഗമായ അരുൺ.