അന്തിക്കാട്: കാഞ്ഞാൻ കോളിലെ കർഷകരുടെ വിജയം കൊടികളുടെ നിറമില്ലാത്തതെന്ന് സത്യൻ അന്തിക്കാട്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖര സമിതികളിലൊന്നായ കാഞ്ഞാൻ കോളിൽ ഇത്തവണ കൃഷിക്ക് നേതൃത്വം വഹിച്ചത് കൊടികളുടെ നിറമില്ലാത്ത കർഷക കൂട്ടായ്മയാണ്.
കഴിഞ്ഞ രണ്ട് വർഷമായി കൃഷിയിൽ വൻ നാശനഷ്ടം സംഭവിച്ചിട്ടും നിസംഗത പാലിക്കുന്ന പാടശേഖര സമിതിക്കെതിരെ 205 ഏക്കർ നിലത്തിലെ 95 ശതമാനം കർഷകരും ഒറ്റക്കെട്ടായി നിന്നു. സമരത്തിൽ തുടക്കം മുതൽ കർഷകർക്കൊപ്പം നിന്ന സംവിധായകൻ സത്യൻ അന്തിക്കാട് പൊഴുതു കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഈ കൂട്ടായ്മ ഇനിയും തുടർന്നു പോയാൽ നിരവധി നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് പടവ് കർഷകൻ കൂടിയായ സത്യൻ അന്തിക്കാട് പറഞ്ഞു.
കർഷക കൂട്ടായ്മ പ്രസിഡന്റ് ആഡ്വ. കെ.വി ശൈലേന്ദ്രനാഥ്, സെക്രട്ടറി സി.വി രാജേഷ്, രാകേഷ്, അനൂപ്, കെ.ജി മോഹനൻ, ജയിംസ് ചീരോത, സിന്ധു, താര, ലീല, സുഷി തുടങ്ങിയവർ സംസാരിച്ചു.