കൊടകര: തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗം സംസ്ഥാന സമ്മേളത്തിന് സമാപനം. വിഷചികിത്സാ വിദഗ്ദ്ധൻ അയ്യപ്പൻ നടേപ്പിള്ളി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.പി.സി.യു തമിഴ്‌നാട് മേഖലാ പ്രസിഡന്റ് മധുര വിജയകുമാർ വൈദ്യർ അദ്ധ്യക്ഷനായി. വൈദ്യവൃത്താന്തം മാസികയുടെ പ്രകാശനം വൈദ്യകവി പയ്യന്നൂർ സുരേഷ് വൈദ്യർ നിർവഹിച്ചു. വയനാട് മോഹനൻ വൈദ്യർ ഏറ്റുവാങ്ങി. ക്വാളിറ്റി കൗൺസിൽ ഒഫ് ഇന്ത്യയും ബാംഗ്ലൂർ ഡി.ഡി. യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടത്തിയ പരീക്ഷാവിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
സംസ്ഥാന പ്രസിഡന്റ് മൊഹിയുദ്ദീൻ ഗുരുക്കൾ, കൃഷ്ണപിള്ള വൈദ്യർ, പിണറായി ബാലകൃഷ്ണൻ വൈദ്യർ, സോമൻ ഗുരുക്കൾ, സുരേഷ് വൈദ്യർ പയ്യന്നൂർ, ആലഞ്ചേരി അനിൽകുമാർ വൈദ്യർ, തൃശൂർ ബിജുവൈദ്യർ, വയനാട് ശ്രീനിവാസൻ വൈദ്യർ, കാലടി ബാബുവൈദ്യർ, കോട്ടയം സാവിയോ ജോസ് വൈദ്യർ, ത്രിദീപ് വൈദ്യർ, മലപ്പുറം ടി.വി. ഷൈൻ വൈദ്യർ, ബി. സദാനന്ദൻ വൈദ്യർ, സംസ്ഥാന ജോ. സെക്രട്ടറി ടി.ഡി. ബാബു വൈദ്യർ, ജില്ലാ സെക്രട്ടറി സജി വൈദ്യർ, ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ. ചന്ദ്രൻ വൈദ്യർ എന്നിവർ പ്രസംഗിച്ചു.