പാവറട്ടി: തോളൂർ പഞ്ചായത്തിലെ മുള്ളൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ നടന്ന പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് വായനശാല ജോയിന്റ് സെക്രട്ടറി വി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്നു. ഈസ്റ്റ് വെസ്റ്റ് കമ്പനിയുടെ മത്തങ്ങ വർഗത്തിൽപ്പെട്ട പുതിയ ഇനം ബട്ടർനട്ട് എന്ന വിത്ത് പരീക്ഷണ അടിസ്ഥാനത്തിൽ കൃഷി ചെയ്യുകയായിരുന്നു. കൂടാതെ അഞ്ച് സെറ്റിൽ ചെയ്ത ഈ കൃഷിയിടത്തിലെ തക്കാളി, വെണ്ട, മുളക് എന്നിവയും വിളവെടുത്തു.