കൊടുങ്ങല്ലൂർ: കോട്ടപ്പുറം കോട്ടയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി ജാക്‌സന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ബോർഡുകളും സാമഗ്രികളും വ്യാപകമായി നശിപ്പിച്ച നിലയിൽ. ഞായറാഴ്ച രാത്രിയാണ് സാമൂഹിക വിരുദ്ധർ ഇവ നശിപ്പിച്ചതെന്നാണ് കരുതുന്നത്. പരാതിയെ തുടർന്ന് കൊടുങ്ങല്ലൂർ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തി അന്വേഷണം നടത്തി.
ആക്രമണത്തിൽ യു.ഡി.എഫ് മേത്തല മണ്ഡലം ചെയർമാൻ വി.എം ജോണി പ്രതിഷേധിച്ചു. സ്ഥലത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണിതെന്നും കുറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും വി.എം ജോണി ആവശ്യപ്പെട്ടു.