മാള: എൽ.ഡി.എഫ് ഭരിക്കുമ്പോൾ കണ്ണ് തുറന്ന് വച്ച് ഉറങ്ങുന്നവരായി ഇടതുപക്ഷ ബുദ്ധിജീവികളും സാംസ്‌കാരിക പ്രവർത്തകരും മാറിയിരിക്കുകയാണെന്ന് കേന്ദ്ര സാഹിത്യ അക്കാഡമി എക്‌സിക്യൂട്ടീവ് അംഗം ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി. ജാക്‌സന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് കൊടുങ്ങല്ലൂർ മണ്ഡലത്തിൽ സംസ്‌കാര സാഹിതിയുടെ നേതൃത്വത്തിൽ നടന്ന സാംസ്‌കാരിക സംഗമം മാളയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയനെതിരേയും എൽ.ഡി.എഫ് സർക്കാരിനെതിരെയും ഒന്നും പറയാനാകാതെ ഉറക്കം നടിക്കുന്നവരായി ഇടതുപക്ഷ സാംസ്‌കാരിക നായകർ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ.അജിതൻ മേനോത്ത് അദ്ധ്യക്ഷത വഹിച്ചു.