മറ്റത്തൂർ: ഒമ്പതുങ്ങൽ കൈലാസ ശിവക്ഷേത്രത്തിൽ കാവടി മഹോത്സവം കൊടിയേറി. ക്ഷേത്രം മേൽശാന്തി കുട്ടൻ ശാന്തി കൊടിയേറ്റ്ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഏപ്രിൽ നാലിനാണ് കാവടിയുത്സവം. കാവടി ആഘോഷദിവസം രാവിലെ അഞ്ചിന് മഹാഗണപതി ഹോമം ഏഴിന് ഉഷപൂജ, പഞ്ചവിംശതി കലശാഭിഷേകം, രുദ്രാഭിഷേകം, അലങ്കാര പൂജ എന്നിവ നടക്കും.
തുടർന്ന് എല്ലാ ദേവസ്ഥാനങ്ങളിലും പ്രഭാത പൂജ, മുരുക സന്നിധിയിൽ വിവിധ കാവടി സെറ്റുകളുടെ അഭിഷേകങ്ങൾ, രാവിലെ ഒമ്പത് മുതൽ ഒന്ന് വരെ കാവടിയാട്ടം, ഉച്ചപൂജ വൈകിട്ട് 4 മുതൽ ഏഴ് വരെ കാവടിയാട്ടം. തുടർന്ന് ദീപാരാധന, അത്താഴപൂജ എന്നിവയും ഉണ്ടാകും.
കൊടിയേറ്റം മുതൽ ഉത്സവദിവസമായ ഞായറാഴ്ച വരെ എല്ലാ ദിവസം വൈകിട്ട് നിറമാല, ചുറ്റുവിളക്ക് എന്നിവയും ഉണ്ടാകും. അമ്പല നട സെറ്റ്, യുവ ചൈതന്യ സെറ്റ്, വേൽമുരുക, കുഞ്ഞാലിപ്പാറ സെറ്റ്.ശാന്തിനഗർ സെറ്റ് ശ്രീ മുരുക, തെക്കു മുറിയുവജന സംഘം എന്നീ ദേശക്കാവടി സെറ്റുകളുടെ പങ്കാളിത്തത്തോടെയാണ് കാവടിയുത്സവം നടത്തുന്നത്.