udgadanam

കൊടകര: പേരാമ്പ്ര സരസ്വതി വിദ്യാനികേതൻ സ്‌കൂളിൽ ബൈജൂസ് ക്രിക്കറ്റ് അക്കാഡമി ഒരുക്കിയ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം നടത്തി. കേരള ക്രിക്കറ്റ് ടീം കോച്ചും മുൻ ഇന്ത്യൻ പേസ് ബൗളറുമായ ടിനു യോഹന്നാൻ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ക്രിക്കറ്റ് പിച്ചിൽ ആദ്യ ബൗളിംഗ് നടത്തി. വിവേകാനന്ദ ട്രസ്റ്റിന്റെ ചെയർമാൻ എൻ.പി. മുരളി അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ ടി.കെ. സതീഷ്, പ്രിൻസിപ്പൽ പി.ജി. ദിലീപ്,
പഞ്ചായത്ത് അംഗങ്ങളായ ലത ഷാജു, ടി.വി. പ്രജിത്ത്, വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി ടി.സി. സേതുമാധവൻ, കേരള ക്രിക്കറ്റ് അസോസിയേഷൻ നോമിനി, സതീഷ്, തൃശൂർ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.എ. അനിൽകുമാർ, സെക്രട്ടറി, ജോസ് പോൾ, ക്രീഡാഭാരതി ജില്ലാ പ്രസിഡന്റ് രമണി നാരായണൻ എന്നിവർ പങ്കെടുത്തു. തുടർന്ന് ഗ്രൗണ്ടിൽ കുട്ടികളുടെ പരിശീലന മത്സരവും നടന്നു.