prahalad-joshi-roadshow

തൃപ്രയാർ: എൻ.ഡി.എ വിജയിച്ചാൽ വികസനത്തിന്റെ മധുരപലഹാരം ജനങ്ങൾക്ക് മുമ്പിൽ നിരത്തി വയ്ക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞു. നാട്ടിക നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ലോചനൻ അമ്പാട്ടിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന റാലിക്ക് ശേഷമുള്ള സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഭരിക്കുന്നത് ഇടതുമുന്നണിയല്ല, കള്ളക്കടത്ത് മുന്നണിയാണ്. യു.ഡി.എഫാണെങ്കിൽ ഉൾട്ടാപുൾട്ടാ മുന്നണിയും. മാറി മാറി ഭരിച്ചിട്ട് ഇവർ എന്തു ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിൽ കള്ളക്കടത്തുകാരെ നിയമിക്കുന്നു. യോഗ്യതയില്ലാത്ത വനിതയെ 3 ലക്ഷം രൂപ ചെലവിൽ നിയമിച്ചു. പാർട്ടി പ്രവർത്തകരെ ജോലികളിൽ തിരുകി കയറ്റുന്നു. പഠിച്ച യുവജനങ്ങൾ തെരുവിലലയുന്നു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ എങ്ങനെയാണ് ഓഫീസിൽ യുവതിയെ നിയമിച്ചതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ചോദിപ്പോൾ പിണറായിക്ക് ഉത്തരമില്ല. മോദി സർക്കാർ വന്ന ശേഷം അഴിമതി ഇല്ലാതാക്കി.

കർഷകർക്കായി 4,000 കോടിയാണ് നൽകിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഇ.പി ഹരീഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ലോചനൻ അമ്പാട്ട്, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് വി.ജി പുഷ്പാംഗദൻ, കെ.പി.എം.എസ് ജില്ലാ സെക്രട്ടറി സി.എ ശിവൻ, ബി.ജെ.പി ജില്ലാ സെക്രട്ടറി പ്രശാന്ത് ലാൽ, ജിഷ്ണു പിഷാരടി, എ.കെ ചന്ദ്രശേഖരൻ, സേവ്യൻ പള്ളത്ത്, ഗോപിനാഥ് വന്നേരി, ജില്ലാ സംയോജ് ഈശ്വർജി എന്നിവർ സംസാരിച്ചു. പ്രഹ്‌ളാദ് ജോഷി നയിച്ച റോഡ് ഷോ ആവേശമായി. തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച മഹാറാലി ദേശീയ പാതയിലൂടെ വലപ്പാട് കോതകുളത്ത് സമാപിച്ചു. നൂറ് കണക്കിന് പ്രവർത്തകർ റാലിയിൽ പങ്കെടുത്തു.

തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​ ​ഇ​ന്ന് ​പാ​വ​റ​ട്ടി​യിൽ

പാ​വ​റ​ട്ടി​:​ ​ബി.​ഡി.​ജെ.​എ​സ് ​അ​ദ്ധ്യ​ക്ഷ​ൻ​ ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​ ​ചൊ​വ്വാ​ഴ്ച​ ​മ​ണ​ലൂ​ർ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​പ​ര്യ​ട​നം​ ​ന​ട​ത്തും.​ ​പാ​വ​റ​ട്ടി​ ​ജോ​ളി​ ​വി​ല്ല​യി​ൽ​ ​ഉ​ച്ച​യ്ക്ക് ശേ​ഷം​ ​മൂ​ന്നി​ന് ​എ​ൻ.​ഡി.​എ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത് ​പ്ര​സം​ഗി​ക്കും.​ ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​വെ​ങ്കി​ട​ങ്ങി​ൽ​ ​നി​ന്ന് ​ക​രു​വ​ന്ത​ല​യി​ലേ​ക്കു​ള്ള​ ​റോ​ഡ് ​ഷോ​ ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​യി​ക്കു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​അ​റി​യി​ച്ചു.

കു​ചേ​ല​ന​ല്ല​ ​കാ​ല​യ​വ​ന​നാ​ണ് ​കെ.​എ​ൻ.​എ​ ​ഖാ​ദ​റെ​ന്ന് ​ബേ​ബി​ ​ജോൺ

ഗു​രു​വാ​യൂ​ർ​:​ ​ഗു​രു​വാ​യൂ​രി​ലെ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​കെ.​എ​ൻ.​എ​ ​ഖാ​ദ​ർ​ ​വി​ജ​യി​ക്ക​ണ​മെ​ന്ന​ ​തൃ​ശൂ​ർ​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​പ്ര​സ്താ​വ​ന​ ​യു.​ഡി.​എ​ഫ് ​ബി.​ജെ.​പി​ ​സ​ഖ്യ​ത്തി​ന്റെ​ ​പ​ര​സ്യ​ ​സ്ഥി​രീ​ക​ര​ണ​മാ​ണെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യേ​റ്റ് ​അം​ഗം​ ​ബേ​ബി​ജോ​ൺ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​സം​സ്ഥാ​ന​ത്ത് ​പൊ​തു​വി​ലും​ ​തൃ​ശൂ​രി​ൽ​ ​പ്ര​ത്യേ​കി​ച്ചും​ ​കോ​ൺ​ഗ്ര​സ്‌​ ​ലീ​ഗ് ​ബി.​ജെ.​പി​ ​ബ​ന്ധം​ ​മ​റ​നീ​ക്കി​ ​പു​റ​ത്തു​ ​വ​ന്നി​രി​ക്കു​ക​യാ​ണ്.​ ​വി​ജ​യ​ ​സാ​ദ്ധ്യ​ത​യ​ല്ല​ ​മ​ത്സ​ര​ ​സാ​ദ്ധ്യ​ത​യാ​ണു​ള്ള​തെ​ന്ന​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​പ്ര​സ്താ​വ​ന​ ​തൃ​ശൂ​രി​ൽ​ ​ക​രു​ണാ​ക​ര​പു​ത്രി​യെ​ ​ജ​യി​പ്പി​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ഴി​ഞ്ഞാ​ൽ​ ​താ​ൻ​ ​ബി.​ജെ.​പി​യി​ൽ​ ​ചേ​ർ​ന്നു​ ​കൊ​ള്ളാ​മെ​ന്ന​ ​ക​രു​ണാ​ക​ര​പു​ത്രി​യു​ടെ​ ​ഉ​റ​പ്പി​നെ​ ​തു​ട​ർ​ന്നാ​ണ് ​ഈ​ ​നീ​ക്ക​മെ​ന്നും​ ​ബേ​ബി​ജോ​ൺ​ ​ആ​രോ​പി​ച്ചു.​ ​ഗു​രു​വാ​യൂ​രി​ൽ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​പ്ര​ഖ്യാ​പി​ക്കാ​ൻ​ ​വൈ​കി​യ​ത് ​ആ​ർ.​എ​സ്.​എ​സു​മാ​യി​ ​യു.​ഡി.​എ​ഫ് ​ന​ട​ത്തി​യ​ ​ക​ച്ച​വ​ട​ ​ക​രാ​ർ​ ​ഉ​റ​പ്പി​ക്കാ​ൻ​ ​വൈ​കി​യ​തു​ ​കൊ​ണ്ടാ​ണ്.​ ​കൃ​ഷ്ണ​ക​ഥ​യി​ലെ​ ​കു​ചേ​ല​ന​ല്ല​ ​കാ​ല​യ​വ​ന​നാ​ണ് ​കെ.​എ​ൻ.​എ​ ​ഖാ​ദ​ർ​ ​എ​ന്നും​ ​ബേ​ബി​ ​ജോ​ൺ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​സി.​പി.​എം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളാ​യ​ ​കെ.​വി​ ​അ​ബ്ദു​ൾ​ ​ഖാ​ദ​ർ,​ ​എം.​ ​കൃ​ഷ്ണ​ദാ​സ്,​ ​സി.​ ​സു​മേ​ഷ്,​ ​നാ​ട്ടി​ക​ ​ഏ​രി​യ​ ​സെ​ക്ര​ട്ട​റി​ ​എം.​എ​ ​ഹാ​രി​സ് ​ബാ​ബു​ ​എ​ന്നി​വ​രും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

ഗു​രു​വാ​യൂ​ർ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ജ​യി​ക്ക​ണ​മെ​ന്ന​ ​സു​രേ​ഷ്‌​ ​ഗോ​പി​യു​ടെ​ ​പ്ര​സ്താ​വ​ന​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ജി​ല്ല​യി​ൽ​ ​വ്യാ​പ​ക​മാ​യു​ണ്ടാ​ക്കി​യ​ ​കോ.​ലീ.​ബി​ ​സ​ഖ്യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​പ​രാ​ജ​യ​ ​ഭീ​തി​യി​ലാ​യ​ ​കോ​ൺ​ഗ്ര​സും​ ​ബി.​ജെ.​പി​യും​ ​അ​വി​ഹി​ത​ ​മാ​ർ​ഗ്ഗ​ത്തി​ലൂ​ടെ​ ​ജ​ന​വി​ധി​ ​അ​ട്ടി​മ​റി​ക്കാ​നാ​ണ് ​ശ്ര​മി​ക്കു​ന്ന​ത്.​ ​ഏ​തെ​ല്ലാം​ ​മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ​വോ​ട്ട് ​ക​ച്ച​വ​ടം​ ​ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ​കോ​ൺ​ഗ്ര​സ് ​ബി.​ജെ.​പി​ ​നേ​തൃ​ത്വം​ ​വ്യ​ക്ത​മാ​ക്ക​ണം.

എം.​എം​ ​വ​ർ​ഗ്ഗീ​സ്
ജി​ല്ലാ​ ​സെ​ക്ര​ട്ട​റി,​ ​സി.​പി.​എം