
തൃശൂർ: ഏകീകൃത സിവിൽ കോഡും ജനസംഖ്യാ നിയന്ത്രണവും ബി.ജെ.പി നടപ്പിലാക്കുമെന്ന് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി പറഞ്ഞു. വാർത്താ ഏജൻസിയായ എൻ.ഐ.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നത്. ജനസംഖ്യാ നിയന്ത്രണത്തിനും നടപടികളുണ്ടാകും. ജനാധിപത്യരീതിയിൽ മാത്രമേ ഇക്കാര്യങ്ങൾ നടപ്പാക്കൂ. ബി.ജെ.പിയുടെ നീക്കത്തെ രാജ്യസ്‌നേഹികൾ എതിർക്കില്ല. ശബരിമല, ലൗജിഹാദ് എന്നിവയ്ക്ക് നിയമവഴിയിലൂടെ പരിഹാരം കാണും. ബി.ജെ.പിയുടെ മുഖ്യമന്ത്രിയാരെന്ന് പാർട്ടി തീരുമാനിക്കും. ഇ. ശ്രീധരൻ ആ സ്ഥാനത്തേക്ക് മികച്ചയാളാണെന്നും സുരേഷ് ഗോപി പറഞ്ഞു.