തൃശൂർ: ജില്ലയിൽ 208 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു; 147 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1516 ആണ്. തൃശൂർ സ്വദേശികളായ 66 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.
ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,03,976 ആണ്. 1,01,743 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. രോഗ ബാധിതരിൽ 60 വയസിനു മുകളിൽ 16 പുരുഷൻമാരും 12 സ്ത്രീകളും പത്ത് വയസിനു താഴെ അഞ്ച് ആൺകുട്ടികളും ആറ് പെൺ കുട്ടികളുമുണ്ട്.
ജില്ലയിൽ ഇന്നലെ
സമ്പർക്കം വഴി രോഗബാധ - 201
ആരോഗ്യപ്രവർത്തകർക്ക് - 1
സംസ്ഥാനത്തിന് പുറത്ത് നിന്ന് - 4
രോഗ ഉറവിടം അറിയാത്തത് - 2