soba-subin
എടത്തിരുത്തി പഞ്ചായത്തിലെ ബൂത്ത് യോഗത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ശോഭ സുബിൻ സംസാരിക്കുന്നു

കയ്പമംഗലം: യു.ഡി.എഫ് മണ്ഡലം സ്ഥാനാർത്ഥി ശോഭ സുബിൻ ബൂത്ത് തല യോഗങ്ങൾക്ക് ആരംഭം കുറിച്ചു. എടത്തിരുത്തിയിലെ വിവിധ കോളനികളിലും വീടുകളിലുമായി നടന്ന യോഗങ്ങളിൽ സ്ത്രീകളും,​ കുട്ടികളും,​ മുതിർന്നവരുമടങ്ങുന്നവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. തുടർന്ന് എടത്തിരുത്തി ഏരാക്കൽ കോളനി,​ ലക്ഷം വീട്, ഡിഫന്റർ കോളനി, സിറാജ് നഗർ കോളനി എന്നിവിടങ്ങളിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി. കെ.കെ രാജേന്ദ്രൻ, മോഹനൻ കാട്ടിക്കുളം, ബീന മനോജ്, മനോജ് കൊത്തളത്ത്, മജീദ് വാടക്കൽ, മുഹമ്മദ് മദ്രാസ്, അക്ഷയ് തുടങ്ങിയവർ സംബന്ധിച്ചു.


ചെന്ത്രാപ്പിന്നിയിലെ ചാമക്കാല മൂന്നും കൂടിയ സെന്റർ, ചാമക്കാല നാലും കൂടിയ സെന്റർ, രാജീവ് റോഡ്, ചിറക്കൽ പള്ളി പരിസരം തുടങ്ങിയ ഇടങ്ങളിലാണ് കുടുംബ യോഗങ്ങൾ നടന്നത്. ചെന്ത്രാപ്പിന്നി സെന്ററിലെത്തി വ്യാപാര കേന്ദ്രങ്ങളിലും സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു. ശേഷം ചാമക്കാല ചക്കുഞ്ഞി കോളനി നിവാസികളെ സന്ദർശിച്ചു. വിവിധയിടങ്ങളിലെ കുടിവെള്ള പ്രശ്‌നം, വെള്ളക്കെട്ട് തുടങ്ങിയവയെ കുറിച്ച് ജനങ്ങൾ സ്ഥാനാർത്ഥിയോട് പരാതി ഉന്നയിച്ചു. സജയ് വയനപ്പിള്ളിൽ, ഉമറുൽ ഫാറൂഖ്, മുഹമ്മദാലി ഹാജി, നൗഷാദ്, പി.എ അബ്ദുൾ ജലീൽ, സൈഫുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.