1
വടക്കാഞ്ചേരി നഗരസഭാ പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ സെക്രട്ടറിയെ ഉപരോധിക്കുന്നു

വടക്കാഞ്ചേരി: നഗരസഭയിലെ കുടിവെള്ള ക്ഷാമം നേരിടുന്ന എല്ലാ പ്രദേശങ്ങളിലും രാഷ്ട്രീയ നിറം നോക്കാതെ കുടിവെള്ളം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. മൂന്നു ദിവസത്തിലൊരിക്കൽ എല്ലാ സ്ഥലത്തും കുടിവെള്ളം വിതരണം ചെയ്യുമെന്നും വിതരണം ചെയ്യുന്ന സമയക്രമം നിശ്ചയിച്ച് ലിസ്റ്റ് പ്രതിപക്ഷത്തിന് കൈമാറുമെന്നും സെക്രട്ടറി ഉറപ്പ് നൽകി. തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. പ്രതിപക്ഷ കൗൺസിലർമാരായ കെ. അജിത്കുമാർ, കെ.ടി. ജോയ്, വൈശാഖ് നാരായണസ്വാമി, ബുഷറ റഷീദ്, സന്ധ്യ കൊടക്കാടത്ത്, ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.