കൊടുങ്ങല്ലൂർ: നഗരസഭയുടെ അനുമതിയില്ലാതെ വിദ്യാലയത്തിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ നടപടി സ്വീകരിച്ചതിനെതിരെ നഗരസഭ കൗൺസിലിൽ വിമർശനം. കുഞ്ഞിക്കുട്ടി തമ്പുരാട്ടി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സമഗ്ര ശിക്ഷാ കേരളയുടെ ഫണ്ട് ഉപയോഗിച്ച് രണ്ട് ക്ലാസ് മുറികൾ നിർമ്മിക്കുന്നത്. നഗരസഭ അനുമതി നൽകും മുമ്പേ കെട്ടിട നിർമ്മാണ നടപടികളുമായി സ്‌കൂൾ അധികൃതർ മുന്നോട്ട് പോയതായി നഗരസഭ വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ കുറ്റപ്പെടുത്തി. പ്രതിപക്ഷ കൗൺസിലർ ടി.എസ് സജീവനും സ്‌കൂൾ അധികൃതരുടെ നിലപാടിനെ വിമർശിച്ചു. തുടർന്ന് വിദ്യാലയം സന്ദർശിച്ച് കെട്ടിട നിർമ്മാണ നടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ യോഗം തീരുമാനിച്ചു.