തൃശൂർ: നിറഞ്ഞ ജനപങ്കാളിത്തത്തോടെ യു.ഡി.എഫ് സ്ഥാനാർത്ഥി പദ്മജയുടെ പ്രചാരണ റാലി. അയ്യന്തോളിലെ എ.കെ.ജി നഗറിൽ നിന്നാണ് വാദ്യമേളങ്ങളോടെ പ്രചാരണറാലിക്കു തുടക്കമായത്. കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.ഗിരീഷ് കുമാർ, രാജൻ. ജെ .പല്ലൻ, രവി ജോസ് താണിക്കൽ, സുരേഷ്, സി.ബി. ഗീത, രാമനാഥൻ, സുനിത വിനു, മേഫി ഡെൽസൻ തുടങ്ങിയവർ പങ്കെടുത്തു. നിരവധി പേരാണ് പ്രചാരണ റാലിയിൽ പദ്മജയെ അനുഗമിച്ചത്.
പി.ജയചന്ദ്രനെ സന്ദർശിച്ച് സുരേഷ് ഗോപി
തൃശൂർ: മലയാളത്തിന്റെ ഭാവഗായകൻ പി.ജയചന്ദ്രന്റെ അനുഗ്രഹം വാങ്ങാനെത്തി എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി. തിയ്യാടി കോളനി സന്ദർശനം, ചേറൂരിൽ മാതൃസംഗമം എന്നിവയിൽ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, അശ്വനി ആശുപത്രി എന്നിവിടങ്ങളിലെ ജീവനക്കാരെയും കിടപ്പ് രോഗികളെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. തുടർന്ന് കാത്തലിക് സിറിയൻ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവിടങ്ങളിലെ ജീവനക്കാരയും നേരിൽ കണ്ടു. ജയ്ഹിന്ദ് മാർക്കറ്റിലും സന്ദർശനം നടത്തി.
സർക്കാർ ഓഫീസുകളിലെത്തി വോട്ടഭ്യർത്ഥിച്ച് പി. ബാലചന്ദ്രൻ
തൃശൂർ : എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ബാലചന്ദ്രൻ ഇന്നലെ കൊക്കാലെയിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. തുടർന്ന് നഗരത്തിലെ വിവിധ സർക്കാർ ഓഫീസുകളിൽ എത്തി ജീവനക്കാരോട് വോട്ടഭ്യർത്ഥിച്ചു. വൈകീട്ട് വില്ലടത്ത് നൂറുക്കണക്കിന് പേർ പങ്കെടുത്ത റോഡ് ഷോയിലും തുടർന്ന് നടന്ന പൊതുസമ്മേളനത്തിലും പങ്കെടുത്തു. പൊതുസമ്മേളനം എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറി അമർജിത്ത് ഉദ്ഘാടനം ചെയ്തു.