ചാലക്കുടി: പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തെ തുടർന്ന് ചാലക്കുടി നഗരത്തിൽ ഇന്നും ഗതാഗത നിയന്ത്രണമുണ്ടാകും. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12വരെയായിരിക്കും നിയന്ത്രണം. പോട്ടയിൽ നിന്നുള്ള വാഹനങ്ങൾ സെന്റ് ജെയിംസ് റോഡ്, ട്രാംവെ റോഡ്, ദേശീയപാത സർവീസ് റോഡ് എന്നിവയിൽ കൂടി സൗത്ത് ജംഗ്ഷനിലെത്തണം. സൗത്ത് ജംഗ്ഷനിൽ നിന്നും പോകുന്ന വാഹനങ്ങൾ സർവീസ് റോഡ്, കോടതി ജംഗ്ഷൻ, ട്രാംവെറോഡ് എന്നിവയിൽ കൂടി കടത്തിവിടും. റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ മുനിസിപ്പൽ ജംഗ്ഷനിൽ വച്ച് സർവീസ് റോഡുവഴി പോകേണ്ടതാണ്.