പാവറട്ടി: യു.ഡി.എഫ് വെങ്കിടണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയ് ഹരിയുടെ വിജയത്തിനായി മോണിംഗ് വാക്ക് സംഘടിപ്പിച്ചു. പുളിക്കക്കടവ് പാലത്തിൽ നിന്ന് തുടങ്ങി പാടൂർ സെന്ററിൽ സമാപിച്ചു. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അസ്‌കർ അലി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ദൃശ്യമാദ്ധ്യമങ്ങളിൽ വരുന്ന അഭിപ്രായ സർവേകളെ വിശ്വസിക്കേണ്ട ആവശ്യമില്ലെന്നും ഊർജസ്വലമായ പ്രവർത്തനം കൊണ്ട് മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്നും മോണിംഗ് വാക്ക് ഉദ്ഘാടനം ചെയ്ത് ചാണ്ടി ഉമ്മൻ പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ ജോസഫ് ബാബു, എൻ.പി അലിമോൻ, ആർ.എ. അബ്ദുൽ മനാഫ്, ഒ.ടി. ഷംസുദ്ദീൻ, അസ്ലം പാടൂർ തുടങ്ങിയവർ നേതൃത്വം നൽകി.