തൃപ്രയാർ: നാട്ടിക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ലോജനൻ അമ്പാട്ടിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നാളെ നടക്കുന്ന റോഡ് ഷോ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റുമായ ശിവരാജ്‌സിംഗ് ചൗഹാൻ നയിക്കും. വൈകിട്ട് നാലിന് ചേർപ്പിൽ നിന്നാണ് റോഡ് ഷോ ആരംഭിക്കുകയെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഇ.പി ഹരിഷ് മാസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പെരുമ്പിള്ളിശ്ശേരിൽ സമാപിക്കുന്ന റോഡ്‌ ഷോയിൽ തൃപ്രയാർ ക്ഷേത്ര പരിസരത്ത് നിന്നും ചേർപ്പിലേക്ക് ബൈക്ക് റാലി സംഘടിപ്പിക്കും.

പ്രചാരണത്തിന്റെ അഞ്ചാം ഘട്ടം പൂർത്തിയാക്കിയ സ്ഥാനാർത്ഥി താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിലെ വീടുകളിലെത്തി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. എ.കെ ചന്ദ്രശേഖരൻ, ലാൽ ഊണുങ്ങൽ, എം.വി വിജയൻ, ഷാജി പുളിക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.