വടക്കാഞ്ചേരി: എൽ.ഡി.എഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളി പാർളിക്കാട് വ്യാസഗിരി ആശ്രമം സന്ദർശിച്ചു. ആശ്രമത്തിലെ സാധു പത്മാഭനുമായും അദ്ദേഹം സംസാരിച്ചു. മിണാലൂർ, അമല നഗർ, ആരോഗ്യ സർവകലാശാല, കിരാലൂർ, എലൈറ്റ് ഡിസ്റ്റലറീസ് ആൻഡ് ബീവറേജ് കമ്പനി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.