കയ്പമംഗലം: എൻ.ഡി.എ നിയോജക മണ്ഡലം സ്ഥാനാർത്ഥി സി.ഡി ശ്രീലാലിന്റെ സ്ഥാനാർത്ഥി പര്യടനം
പെരിഞ്ഞനം,മതിലകം പഞ്ചായത്തുകളിലും, എസ്.എൻ.പുരം പഞ്ചായത്തിന്റെ പടിഞ്ഞാറൻമേഖലകളിലും പൂർത്തിയാക്കി.വിവിധ സ്ഥലങ്ങളിൽ നടന്ന പൊതു യോഗങ്ങളിലും,സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥി പങ്കെടുത്തു സംസാരിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം സ്ഥാനാർത്ഥിയെ കണിക്കൊന്ന നൽകിയാണ് വരവേറ്റത്.തൊഴിലുറപ്പു തൊഴിലാളികളുടെ ഇടയിലും വോട്ടഭ്യർത്ഥന നടത്തിയും, വാഹന പ്രചരണത്തിലൂടെയും സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കിയത്.പെരിഞ്ഞനത്ത് ചക്കരപ്പാടം,കോവിലകം സെന്റർ,പൊൻമാനിക്കുടം,കുറ്റിലകടവ്,പെരിഞ്ഞനം സെന്റർ,തണൽ,വാസ്‌കോ,സുനാമികോളനി,ആയില്യം കാവ് എന്നീ സ്ഥലങ്ങളിലും,മതിലകത്ത് പുന്നക്കബസാർ,ത്രിവേണി,പൊക്ലായാ,എമ്മാട്, പുതിയകാവ്,പഴം തറ,എസ്.എൻ.പുരം,താമരക്കുളം ,കഴുവിലങ്ങ്,ക്ഷേത്ര പരിസരം ,തുടർന്ന് പാപ്പിനി വട്ടം സൊസൈറ്റി പരിസരത്ത് സമാപിച്ചു.സ്ഥാനാർത്ഥിയോടൊപ്പം ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സെൽവൻ മണകാട്ടുപടി, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് ഹരിശങ്കർ പുല്ലാനി, ബി.ജെ.പി ജില്ലാ സെൽ കോർഡിനേറ്റർ പി.എസ്. അനിൽ കുമാർ,പി.ഡി.ശിവരാമൻ, പി.ഡി.ശങ്കരനാരാണൻ, ജയറാം തറയിൽ ,വേണുഗോപൽ എന്നിവരും കൂടെ ഉണ്ടായിരുന്നു.