ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി പാലക്കാട് ഒറ്റപ്പാലം വരോട് തിയ്യന്നൂർ മനയ്ക്കൽ ശങ്കരനാരായണ പ്രമോദ് നമ്പൂതിരി (42) ചുമതലയേറ്റു. ആറ് മാസമാണ് കാലാവധി. ഇന്നലെ രാത്രി അത്താഴപൂജയ്ക്കും തൃപുകയ്ക്കും ശേഷം മേൽശാന്തിയായിരുന്ന മൂർത്തിയേടത്ത് കൃഷ്ണൻ നമ്പൂതിരി ശ്രീകോവിലിന്റെ താക്കോൽ കൂട്ടം സമർപ്പിച്ച് ചുമതലയൊഴിഞ്ഞു. തുടർന്ന് പ്രമോദ് നമ്പൂതിരി താക്കോൽ കൂട്ടം ഏറ്റെടുത്ത് ചുമതലയേറ്റു. 12 ദിവസം ക്ഷേത്രത്തിൽ ഭജനയിരുന്ന ശേഷമാണ് പുതിയ മേൽശാന്തി ചുമതലയേറ്റത്. ഇനി ആറ് മാസം ക്ഷേത്ര മതിലിനകത്ത് നിന്നും പുറത്ത് പോകാതെ പുറപ്പെടാ ശാന്തിയായി തുടരും.