vanitha

ചാലക്കുടി: എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡെന്നീസ് കെ. ആന്റണിയുടെ വിജയത്തിനായി ചാലക്കുടി മണ്ഡലത്തിലെ ഇടതുപക്ഷ വനിതാ സംഘടനകളുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ റോഡ് ഷോ നടത്തി. വാദ്യമേളങ്ങളും ബലൂണുകളുമായെത്തിയ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന റാലി നഗരത്തെ സ്തംഭിപ്പിച്ചു.

നോർത്ത് ബസ് സ്റ്റാൻഡിൽ നിന്നും തുടക്കം കുറിച്ച റോഡ് ഷോ, മാർക്കറ്റ് റോഡ്, സൗത്ത് ജംഗ്ഷൻ, മെയിൻ റോഡ് എന്നിവ കൂടി ട്രങ്ക് റോഡിലെത്തി സമാപിച്ചു. സ്ഥാനാർത്ഥി ഡെന്നീസ് കെ. ആന്റണി, ബി.ഡി. ദേവസി എന്നിവർ തുറന്ന വാഹനത്തിൽ റാലിയുടെ മുൻ നിരയിലുണ്ടായിരുന്നു. മുൻ നഗരസഭാ അദ്ധ്യക്ഷകളായ ഉഷാ പരമേശ്വരൻ, ജയന്തി പ്രവീൺകുമാർ, കൗൺസിലർമാരായ ബിജി സദാനന്ദൻ, ബിന്ദു ശശികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്. സുനിത, മായാ ശിവദാസൻ പ്രിൻസി ഡേവിസ്, അമ്പിളി സോമൻ, എൽ.ഡി.എഫ് വനിതാ നേതാക്കളായ ബീന ഡേവിസ്, സ്ഥാനാർഥി ഡെന്നീസ് കെ. ആന്റണിയുടെ ഭാര്യ സിജി ഡെന്നീസ്, സഹോദരി ഡെൽബി ഡേവിസ് എന്നിവരും റാലിയിൽ അണിനിരന്നു.