nda

തൃശൂർ : പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പരമാവധി വോട്ടുകൾ സമാഹരിക്കാനും അട്ടിമറി വിജയത്തിനുമായി എൻ.ഡി.എ കൂടുതൽ നേതാക്കളെയെത്തിക്കുന്നു. ഇന്ന് വടക്കാഞ്ചേരി സ്ഥാനാർത്ഥി അഡ്വ. ടി.എസ് ഉല്ലാസ് ബാബുവിന്റെ തിരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തിൽ കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി പങ്കെടുക്കും.

നാളെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നാട്ടികയിലും ചേലക്കര മണ്ഡലത്തിലും പങ്കെടുക്കും. വൈകീട്ട് നാലിന് എൻ.ഡി.എ സ്ഥാനാർത്ഥി ലോജനൻ അമ്പാട്ടിന്റെ റോഡ് ഷോയുടെ സമാപനസമ്മേളനം ചേർപ്പ് മഹാത്മാ മൈതാനിയിൽ ഉദ്ഘാടനം ചെയ്യും. ചേലക്കര മണ്ഡലത്തിൽ തിരുവില്വാമലയിലാണ് പ്രസംഗിക്കുക. മൂന്നിന് കുന്നംകുളത്ത് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനും പങ്കെടുക്കും.

പോ​ളിം​ഗ് ​ഡ്യൂ​ട്ടി​യു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്
ഇ​ന്ന് ​മു​ത​ൽ​ ​വോ​ട്ട് ​ചെ​യ്യാം

തൃ​ശൂ​ർ​:​ ​പോ​ളിം​ഗ് ​ഡ്യൂ​ട്ടി​ക്കാ​യി​ ​നി​യ​മി​ച്ച​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടു​ക​ൾ​ ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് ​ഏ​പ്രി​ൽ​ ​ഒ​ന്ന്,​ ​ര​ണ്ട്,​ ​മൂ​ന്ന് ​തീ​യ​തി​ക​ളി​ൽ​ ​ജി​ല്ല​യി​ലെ​ ​നി​യ​മ​സ​ഭാ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​അ​സി.​ ​റി​ട്ടേ​ണിം​ഗ് ​ഓ​ഫീ​സ​ർ​മാ​രു​ടെ​ ​(​ബി.​ഡി.​ഒ​ ​മാ​ർ​)​ ​ഓ​ഫീ​സു​ക​ളി​ലും​ ​തൃ​ശൂ​ർ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ജി​ല്ലാ​ ​സി​വി​ൽ​ ​സ്റ്റേ​ഷ​നി​ലെ​ ​പ​തി​മൂ​ന്നാം​ ​ന​മ്പ​ർ​ ​മു​റി​യി​ലും​ ​രാ​വി​ലെ​ 9​ ​മു​ത​ൽ​ ​വൈ​കീ​ട്ട് 5​ ​വ​രെ​ ​സൗ​ക​ര്യ​മു​ണ്ടാ​കു​മെ​ന്ന് ​ജി​ല്ലാ​ ​ഇ​ല​ക്ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​കൂ​ടി​യാ​യ​ ​ക​ള​ക്ട​ർ​ ​അ​റി​യി​ച്ചു.
പോ​ളിം​ഗ് ​ഡ്യൂ​ട്ടി​യു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ത​പാ​ൽ​ ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള​ ​സ​ജ്ജീ​ക​ര​ണ​മാ​ണ് ​ഈ​ ​വോ​ട്ട​ർ​ ​ഫെ​സി​ലി​റ്റേ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.​ ​പോ​ളിം​ഗ് ​ഡ്യൂ​ട്ടി​ ​ല​ഭി​ച്ച​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഫോ​റം​ 12​ ​ൽ​ ​അ​വ​ര​വ​ർ​ക്ക് ​വോ​ട്ട​വ​കാ​ശ​മു​ള്ള​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ലെ​ ​വ​ണാ​ധി​കാ​രി​ക്ക് ​ത​പാ​ൽ​ ​വോ​ട്ടി​നാ​യി​ ​അ​പേ​ക്ഷ​ ​ന​ൽ​കു​ക​യോ​ ​പോ​ളിം​ഗ് ​നി​യ​മ​ന​ ​ഉ​ത്ത​ര​വു​മാ​യി​ ​വോ​ട്ട​ർ​ ​ഫെ​സി​ലി​റ്റേ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​ഹാ​ജ​രാ​വു​ക​യോ​ ​വേ​ണം.​ ​നി​ല​വി​ൽ​ ​ത​പാ​ൽ​ ​വോ​ട്ടി​നാ​യി​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യ​വ​രും​ ​അ​വ​ര​വ​ർ​ക്ക് ​വോ​ട്ട​വ​കാ​ശ​മു​ള്ള​ ​വോ​ട്ട​ർ​ ​ഫെ​സി​ലി​റ്റേ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​ഹാ​ജ​രാ​യാ​ൽ​ ​മ​തി.