
ചിറയിൻകീഴ്: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര യുവജന കായിക മന്ത്രാലയം, നെഹ്റു യുവ കേന്ദ്ര എന്നിവരുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവ്- എന്ന സെമിനാർ നോവലിസ്റ്റും ദൂരദർശൻ കേന്ദ്രം പ്രോഗ്രാം എക്സിക്യൂട്ടീവുമായ കെ.എസ്. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്രയുടെ പ്രാദേശിക കേന്ദ്രമായ പെരുങ്ങുഴി ദേശീയ ഹിന്ദി അക്കാഡമിയിൽ നടന്ന ചടങ്ങിൽ കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ഹിന്ദി അക്കാഡമി സെക്രട്ടറി ആർ.വിജയൻ തമ്പി, പളളിപ്പുറം ജയകുമാർ ഗാന്ധിമാർഗ പ്രവർത്തകൻ ഉമ്മർ,ജയസജിത്ത്,പി.സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.