
ചിറയിൻകീഴ്: ചിറയിൻകീഴ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് മണ്ഡലം കൺവീനർ ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി.ദിവാകരൻ, സംസ്ഥാന കൗൺസിൽ അംഗം വി.പി. ഉണ്ണികൃഷ്ണൻ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.രാമു, ജനതാദൾ ജില്ലാ പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ, എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം കെ. ഷാജി, ഐ.എൻ.എൽ ജില്ലാ സെക്രട്ടറി എം.ബഷറുള്ള, എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ് ദിവാകരൻ, സി.പി.എം ഏരിയാ സെക്രട്ടറിമാരായ അഡ്വ.ലെനിൻ, മധു മുല്ലശ്ശേരി, സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം സോളമൻ വെട്ടുകാട്, കയർഫെഡ് ചെയർമാൻ അഡ്വ. എൻ.സായികുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാബീഗം, കോരാണി സനൽ (കേരള കോൺഗ്രസ് സ്കറിയ), എം. അക്ബർ (കോൺഗ്രസ് (എസ്)) തുടങ്ങിയവർ സംസാരിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ്.ബി.ഇടമന സ്വാഗതം പറഞ്ഞു.