
ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ചുരുങ്ങിയ നാളുകൾക്കകം ചുരുക്കം ചില ചിത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് അനാർക്കലി മരിക്കാർ. താരം തിരഞ്ഞെടുക്കുന്ന ശക്തമായ കഥാപാത്രങ്ങളിലൂടെ ആണ് താരം വളർന്നുവന്നത്. ഏതു സ്ഥലത്തും തന്റെ അഭിപ്രായം മുഖം നോക്കാതെ തുറന്നു പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങൾ എല്ലാം ശ്രദ്ധ നേടാറുണ്ട്. സ്റ്റൈലിഷ് ലുക്കിൽ പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ആർ.ആർ.മേക്കോവർസിന് വേണ്ടി അനാർക്കലിയുടെ സ്റ്റൈലിഷും ഗ്ലാമറസുമായിട്ടുള്ള ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പെപ്പെറോൺസിനോ ഫോട്ടോഗ്രാഫിക്ക് അരുൺ മാനുവലും ബെൻ ജോസഫുമാണ്. നടി റോഷ്‌നയാണ് മേക്കപ്പ് നിർവഹിച്ചിരിക്കുന്നത്. റോഷ്‌നയുടെ ഉടമസ്ഥതയിലുള്ള മേക്കപ്പ് ആൻഡ് സ്റ്റൈലിംഗ് സംരംഭമാണ് ആർ.ആർ.മേക്കോവർസ്.