helen

അന്ന ബെൻ ചിത്രം ഹെലന്റെ' തമിഴ് റീമേക്ക് 'അൻപിർക്കിനിയാൾ' റിലീസ് പ്രഖ്യാപിച്ചു. മാർച്ച് 5ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന് യു സർട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും നിർമാതാക്കൾ അറിയിച്ചു. കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. തമിഴ് പ്രേക്ഷകർക്കായി ചെറിയ മാറ്റങ്ങൾ വരുത്തും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അരുൺ പാണ്ഡ്യനും മകൾ കീർത്തി പാണ്ഡ്യനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിൽ അന്ന ബെൻ അവതരിപ്പിച്ച കഥാപാത്രത്തെയാണ് കീർത്തി തമിഴിൽ ചെയ്യുന്നത്. അച്ഛനായി അരുൺ പാണ്ഡ്യനാണ് എത്തുന്നത്. ഈ വേഷം മലയാളത്തിൽ ചെയ്തത് ലാൽ ആണ്.