
പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ച് പലവിധ കാരണങ്ങളാൽ ജെന്നിയുണ്ടാകാം. ഗർഭാവസ്ഥയിലോ ജനന സമയത്തോ കുഞ്ഞിന്റെ തലച്ചോറിലുണ്ടാകുന്ന പ്രശ്നങ്ങൾ ഭാവിയിൽ അപസ്മാരത്തിനു കാരണമാകാം.
ചെറുപ്രായത്തിൽ പനിയോട് അനുബന്ധിച്ചും ജെന്നി ഉണ്ടാകാം.
ജനിതക കാരണങ്ങൾ കൊണ്ട് കുട്ടികളിലും ചെറുപ്പക്കാരിലും പലതരത്തിലുള്ള ജെന്നികൾ ഉണ്ടാകാം.
മദ്യത്തിന്റെയോ മയക്കുമരുന്നുകളുടെയോ ഉപയോഗം, അപകടങ്ങൾ കാരണം തലച്ചോറിലുണ്ടാകുന്ന ക്ഷതങ്ങൾ, തലച്ചോറിലെ അണുബാധ,
ശരീരത്തിലെ സോഡിയം, കാൽസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റിസിന്റെ അളവിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ, ശരീരത്തിൽ ഗ്ലുക്കോസിന്റെ അളവ് കുറയുന്നത്,
തലച്ചോറിലെ ട്യുമറുകൾ, സ്‌ട്രോക്ക്, ചില മരുന്നുകളുടെ പാർശ്വഫലം എന്നിവ കാരണം അപസ്മാരം അഥവ ജന്നിയുണ്ടാകാം.
കാരണം നിർണയിക്കാൻ കഴിയുന്നവയും അല്ലാത്തവയും എന്നതിന്റെ അടിസ്ഥാനത്തിൽ അപസ‌്മാരം പ്രധാനമായും രണ്ടു തരത്തിലുണ്ട്.
ഇഡിയൊപാത്തിക്, അഥവ ക്രിപ‌് റ്റോജനിക്ക് എന്നവിഭാഗമാണ് ആദ്യത്തേത്.
വ്യക്തമായ കാരണമൊന്നുമില്ലതെ, അല്ലെങ്കിൽ ഡോക്ടർക്ക് കൃത്യമായി കാരണം നിർണയിക്കാൻ കഴിയത്ത അപസ്മാരം.
സിംഫോമാറ്റിക് അപസ്മാരമാണ് കാരണം കണ്ടെത്താെൻ കഴിയാത്ത മറ്റൊരു വിഭാഗം.
ഇത് കൂടാതെ തലച്ചോറിന്റെ ഏത് പ്രദേശത്താണ് ജെന്നി ഉത്ഭവിക്കുന്നത് എന്നതിനെ ആശ്രയിച്ച് പാർഷ്യൽ സീഷ്യർ, ജനറൽ സീഷ്യർ എന്നിങ്ങനെ രണ്ടായിതിരിക്കാം.
ഒരു വ്യക്തിയുടെ തലച്ചോറിന്റെ ഒരു ഭാഗത്ത് മാത്രം അപസ്മാരം സംഭവിക്കുമ്പോൾ അതിനെ പാർഷ്യൽ സീഷ്യർ എന്ന് പറയുന്നു. ഇത്തരം ജെന്നിയുടെ സമയത്തു വ്യക്തിക്ക് ബോധം നഷ്ടപ്പെടുന്നില്ലെങ്കിൽ അതിനെ സിംപിൾ പാർഷ്യൽ സീഷ്യർ എന്നും ബോധം നഷ്ടപ്പെടുകയാണെങ്കിൽ അതിനെ കോപ്ളക്സ് പാർഷ്യൽ സീഷ്യർ എന്നും വിളിക്കുന്നു.
അപസ്മാരം തലച്ചോറിനെ മൊത്തത്തിൽ ബാധിക്കുമ്പോഴാണ് ജനറൽ ലൈസിഡ് എപ്പിലപ്‌സി എന്ന് പറയുന്നത്. ഇതിൽ വ്യക്തിക്ക് സാധാരണയായി ബോധം നഷ്ടപ്പെടും. ജനറൽ ലൈസിഡ് എപ്പിലപ്‌സിക്ക് നിരവധി ഉപ തരങ്ങളുണ്ട്.
ടോണിക് ക്ലോണിക് അഥവ ഗ്രാൻഡ്മാൽ എപിലപ്സി
ഒരുപക്ഷേ ഏറ്റവും സാധാരണമായ അപസ്മാരം ഇതാണ്. ശരീരം മൊത്തമുള്ള വെട്ടലും അതോടൊപ്പം ബോധവും നഷ്ടമാകുന്നു. ജെന്നി വരുന്നതിനു മുമ്പേ ചിലർക്ക് മുന്നറിയിപ്പായി ചില തേജോവലയം അനുഭവപ്പെടാം. ഈ വലയം ചിലപ്പോൾ കാഴ്ചയുടെ രൂപത്തിൽ ആയിരിക്കാം. ചില പാറ്റേണുകൾ അല്ലെങ്കിൽ കളറുകൾ അല്ലെങ്കിൽ ചില വസ്തുക്കൾ കാണുന്നതായി അനുഭവപ്പെടാം. ചിലപ്പോൾ ശബ്ദമായോ, സ്പർശനത്തിലോ അല്ലെങ്കിൽ വയറിൽ നിന്നുള്ള ഒരു ആളൽ പോലെയോ അനുഭവപ്പെടാം.
അബ്‌സെൻസ് സീഷ്യർ
ഇവയിൽ ഏതാനും നിമിഷത്തേയ്ക്ക് വ്യക്തിക്ക് സ്ഥലകാലബോധം നഷ്ടപ്പെടുകയും വെറുതെ എങ്ങോട്ടെങ്കിലും ഉറ്റുനോക്കുന്നതായും കാണാം. ഇത്തരം അപസ്മാരം ചികിത്സയോട് നന്നായി പ്രതികരിക്കും.
ടോണിക്ക് സീഷ്വർ
ശരീരത്തിലെ പേശികൾ പെട്ടന്ന് കഠിനമാവുകയും മരം വെട്ടിയിട്ട പോലെ വ്യക്തി വീഴുകയും ചെയ്യാം.
അറ്റോണിക് സീഷ്വർ:
ഇവിടെ പൊടുന്നനെ മസിൽ ടോൺ നഷ്ടപ്പെടുകയും വ്യക്തി പെട്ടെന്ന് കുഴഞ്ഞു താഴെ വീഴുകയും ചെയ്യുന്നു.
മയോക്ലോണിക് സീഷ്വർ
ഇത്തരം അപസ്മാരത്തിൽ ശരീരത്തിന്റെ മുകൾഭാഗത്തോ കാലുകൾക്കോ പെട്ടെന്ന് ഞെട്ടൽ പോലെ ഉണ്ടാകുന്നു.
ഉറക്കത്തിൽ ജെന്നി വരുന്നത് സ്വാഭാവികമാണ്. ഉറക്കത്തിലെ പല്ലിറുമ്മലോ, അപശബ്ദങ്ങൾ ഉണ്ടാക്കുന്നതോ, എഴുനേറ്റു നടക്കുന്നതോ, കൈകാലിട്ടു അടിക്കുന്നതോ ഒക്കെ ചിലപ്പോൾ ജെന്നിയുടെ ഭാഗമായി വരാം. കുട്ടികളിൽ ചില ജെന്നിരോഗങ്ങൾ ഉറക്കത്തിൽ മാത്രം വരുന്നവയാണ്. അത് അവരുടെ പഠനത്തെയും ഓർമശക്തിയെയും ബാധിക്കാം.