
കല്ലമ്പലം:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇന്ധന നികുതി ഘടന പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി,ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുചക്രവാഹനം കെട്ടിവലിച്ചും,ഉരുട്ടിയും പ്രതിഷേധിച്ചു.സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജെ. സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് മണ്ഡലം പ്രസിഡന്റ് ലൈജു അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ഒറ്റൂർ മണ്ഡലം പ്രസിഡന്റ് എം.നസീർ,ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് പ്രഭാഷ്, സേവാദൾ ജില്ലാ ജനറൽ സെക്രട്ടറി പാലാംകോണം ജമാൽ,ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് എം.താഹിർ,ഒറ്റൂർ മണ്ഡലം പ്രസിഡന്റ് വി.എസ് പപ്പൻ,കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജി.രതീഷ്, സേവാദൾ ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ വക്കം സുധ,ആറ്റിങ്ങൽ ജോസ്,സൗമ്യ ജോസ്,ബിനു,തുളസിദാസ് ഉണ്ണിത്താൻ,തോപ്പുവിള സുഭാഷ്,ശിവശങ്കരൻ,പ്രദീപ് എന്നിവർ പങ്കെടുത്തു.