rani

കല്ലറ: അവധി കഴിഞ്ഞ് സ്‌കൂളിലെത്തുന്ന കൊച്ചുകൂട്ടുകാർക്ക് സമ്മാനവുമായി കാത്തിരിക്കുകയാണ് ലച്ചു. പാങ്ങോട് കെ.വി.യു.പി.എസ് ഹോഴ്സ് ക്ലബിലെ കുതിരയായ ലച്ചു കഴിഞ്ഞദിവസം പെൺകുഞ്ഞിന് ജന്മം നൽകി. സ്‌കൂൾ അധികൃതർ കുഞ്ഞിന് റാണി എന്ന് പേരിട്ടു. മൂന്ന് വർഷം മുമ്പാണ് കുട്ടികളെ കുതിരസവാരി പഠിപ്പിക്കുന്നതിനായി ലച്ചുവിനെ എത്തിച്ചത്. ജൈവ വൈവിദ്ധ്യ വിദ്യാലയത്തിന്റെ അന്തരീക്ഷം കാത്തുസൂക്ഷിക്കുന്ന സ്‌കൂളിൽ വിവിധ തരം മത്സ്യങ്ങൾ, പക്ഷികൾ, മുയലുകൾ, ഗിനി കോഴി, ടർക്കി കോഴി എന്നിവയുമുണ്ട്.