
ബോളിവുഡിലെ താര സുന്ദരി ശ്രീദേവിയുടെ മകൾ ജാൻവി കപൂറിനും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ, 'റൂഹി' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ ഷൂട്ടിനിടെ ജാൻവി ധരിച്ച ഗൗണിന്റെ വിലയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ജാൻവി ധരിച്ച നിയോൺ ഗ്രീൻ കളറിലുള്ള അസിമെട്രിക്കൽ ഡ്രസ്സിന് 2.74 ലക്ഷം രൂപയാണ് വില. അലക്സ് പെറിയാണ് ഈ ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. മനോഹരമായ ഈ ഡ്രസ്സിലുള്ള ഏതാനും ചിത്രങ്ങൾ ജാൻവിയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.കൂടാതെ താരം പങ്കുവച്ച വേറെ ഫോട്ടോഷൂട്ടിലുള്ള വസ്ത്രങ്ങളുടെ വില കേട്ടും ആരാധകർ അമ്പരന്നിരിക്കുകയാണ്. പോസ്റ്റർ ഗേൾ ക്ലോത്തിംഗ് റേഞ്ചിലുള്ള ഒരു ക്രിസ്റ്റലൈസ്ഡ് ബംബി ടോപ്പിന് മാത്രം വില 374.90 ഡോളറാണ്. അത് ഏകദേശം ഇരുപത്തേഴായിരം ഇന്ത്യൻ രൂപയ്ക്ക് മുകളിൽ വരും.