strike

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ നടക്കുന്ന സംസ്ഥാന വാഹന പണിമുടക്കിൽ കെ.എസ്.ആർ.ടി.സി യൂണിയനുകളടക്കം പങ്കെടുക്കും.

ഗതാഗത മേഖലയിലെ ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ഓട്ടോറിക്ഷ, ടാക്സി, ചെറുകിട വാഹനങ്ങൾ, ചരക്കു കടത്തു വാഹനങ്ങൾ, സ്വകാര്യ ബസ് തുടങ്ങിയവ നിരത്തിലിറങ്ങില്ല. പാൽ, പത്രം, ആംബുലൻസ്, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾ, വിവാഹം തുടങ്ങിയവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.