തിരുവനന്തപുരം: എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ് സമരം കഴിഞ്ഞ ദിവസം അവസാനിച്ചെങ്കിലും സെക്രട്ടേറിയറ്റ് പരിസരത്ത് മറ്റ് റാങ്കുലിസ്റ്റുകാർ സമരം തുടരുകയാണ്. സി.പി.ഒ , കെ.എസ്.ആർ.ടി.സി മെക്കാനിക്ക് വിഭാഗം, റിസർവ് ഡ്രൈവർ,​ ഫോറസ്റ്റ് വാച്ചർ, എൽ.പി എച്ച്.എസ്.എസ് റാങ്ക് ലിസ്റ്റുകാരാണ് സമര രംഗത്തുള്ളത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിലനിൽക്കുന്ന കേസിൽ സർക്കാർ അനൂകൂല നിലപാട് സ്വീകരിക്കണമെന്നാണ് 23 ദിവസമായി സമരം ചെയ്യുന്ന സി.പി.ഒ റാങ്ക് ഹോൾഡേഴ്സിന്റെ ആവശ്യം.

കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഇക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി എ.കെ. ബാലൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് ഉത്തരവ് ലഭിക്കുന്നത് വരെ സമരം തുടരുമെന്നാണ് സി.പി.ഒ റാങ്ക് ഹോൾഡേഴ്സ് പറയുന്നത്.

കെ.എസ്.ആർ.ടി.സി മെക്കാനിക്ക് റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 12 ദിവസവും റിസർവ് ഡ്രൈവേഴ്സ് ഉദ്യോഗാർത്ഥികളുടെ സമരം 10 ദിവസവും പിന്നിട്ടു. മറ്റ് ഉദ്യോഗാ‌ർത്ഥികളെ ഇതുവരെ സർക്കാ‌ർ ചർച്ചയ്ക്ക് വിളിക്കാത്തതിൽ പ്രതിഷേധമുയരുന്നുണ്ട്.