
പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ മാംസപേശികൾ, ആവരണം മുതലായവ വിഭജിച്ച് ഉണ്ടാകുന്നതാണ് പ്രോസ്റ്റേറ്റ് വീക്കം. വിശദമായ രോഗചരിത്രം ചോദിച്ച് മനസിലാക്കുന്നതാണ് ആദ്യപടിയായി ചെയ്യേണ്ടത്. കൂടുതൽ തവണ മൂത്രംപോവുക, മൂത്രം മുറിഞ്ഞുപോവുക, മൂത്രം ഒഴിഞ്ഞുപോകാതെ വരിക, മൂത്രം അറിയാതെ പോവുക മുതലായവയാണ് പ്രോസ്റ്റേറ്റ് വീക്കം കാരണമുള്ള മൂത്രതടസത്തിന്റെ ലക്ഷണങ്ങൾ. മൂത്രം ഒട്ടും പോകാതെ കെട്ടിനിൽക്കുക, മൂത്രത്തിൽ കൂടിയുള്ള രക്തപ്രവാഹം, മൂത്രത്തിൽ ഇടവിട്ടുള്ള രോഗാണുബാധ, മൂത്രസഞ്ചിയിൽ കല്ലുണ്ടാവുക, വൃക്ക പരാജയം മുതലായ അവസ്ഥയിൽ സർജിക്കൽ ചികിത്സ വേണ്ടിവരും. മൂത്രതടസം കൂടുതലായ രോഗികൾക്ക് അൾട്രാസൗണ്ട് സ്‌കാൻ, യൂറോഫ്ളോമെറ്റ്‌റി മുതലായ പരിശോധനകൾ വേണ്ടിവരും. മൂത്രം ഒഴിച്ചുകഴിഞ്ഞ് കൂടുതലായി മൂത്രം കെട്ടിനിൽക്കുന്ന രോഗികൾ, യൂറോഫ്‌ളോമെറ്റ്‌റിയിൽ മൂത്രപ്രവാഹത്തിന്റെ വേഗം 10 മില്ലി ലിറ്റർ /സെക്കൻഡിൽ കുറവാണെങ്കിൽ സർജിക്കൽ ചികിത്സ വേണ്ടിവരും.
പ്രോസ്റ്റേറ്റ് വീക്കത്തിന്റെ ചികിത്സയിൽ ഗോൾഡ് സ്റ്റാൻഡേർഡായി കണക്കാക്കപ്പെടുന്നത് ടി.യു.ആർ.പിയാണ്. മോണോപോളാർ, ബൈ പോളാർ, ടി.യു.ആർ.പികളുണ്ട്.
വളരെ വലിപ്പമുള്ള പ്രോസ്റ്റേറ്റ് വീക്കം ലാപറോസ്കോപ്പി, റോബോട്ടിക്, രീതികൾ വഴി നീക്കം ചെയ്യാം.
വലിപ്പം കുറഞ്ഞ പ്രോസ്റ്റേറ്റ് വീക്കം ടി.യു.ഐ.പി എന്ന സങ്കേതംവഴി ചികിത്സിക്കാം.
ഫോട്ടോ സെലക്ടീവ്, വേപ്പറൈസേഷൻ എന്ന ചികിത്സാരീതി പി.വി.പി ലേസർ ഉപയോഗിച്ച് ചെയ്യുന്നു.
പ്രോസ്റ്റോറ്റിക് യുറിത്രൽ ലിഫ്ട് പുതിയ ഒരു ചികിത്സാരീതിയാണ്. അനസ്‌തേഷ്യ ഒന്നും കൂടാതെ ചെയ്യാവുന്ന ചികിത്സാരീതിയാണിത്. മറ്റു പാർശ്വഫലങ്ങൾ ഉദാഹരണത്തിന്, ലൈംഗികശേഷിക്കുറവ്, സ്ഖലനത്തിനുള്ള മുതലായ പ്രശ്നങ്ങൾ ഇൗ ചികിത്സയിൽ ഉണ്ടാവുകയില്ല. എന്നാൽ ടി.യു.ആർ.പി
ചികിത്സ പോലെ ഒരു ആശ്വാസം ഇൗ ചികിത്സയിൽ ലഭിക്കുകയില്ല.
ട്രാൻസ് യുറിത്രൽ മൈക്രോ വേവ് തെറാപ്പി മറ്റൊരു ചികിത്സാ മാർഗമാണ്.
വാട്ടർ വേപർ തെർമൽ തെറാപ്പി മറ്റൊരു ആധുനിക ചികിത്സാരീതിയാണ്. സിസ്റ്റോസ്കോപ്പ് വഴി പ്രത്യേക സൂചികളിലൂടെ നീരാവി ഗ്രന്ഥിവീക്കത്തിലേക്ക് കടത്തി വിടുകയാണ് ചെയ്യുന്നത്. ഗ്രന്ഥിവീക്കത്തിന് നാശം സംഭവിച്ച് വെളിയിലേക്ക് പോകുന്നു. മൂത്രതടസം മാറുന്നു.
ലേസർ ഉപയോഗിച്ച് വളരെ വലിപ്പമുള്ള ഗ്രന്ഥിവീക്കം നീക്കം ചെയ്യുന്ന എന്യൂക്ളിയേഷൻ ചികിത്സാരീതി വളരെ ഫലപ്രദമാണ്. ഹോൾമിയം, തൂളിയം ലേസുകൾ ഉപയോഗിച്ചാണ് ഇൗ ചികിത്സ ചെയ്യുന്നത്. വളരെ വലിപ്പമുള്ള പ്രോസ്റ്റേറ്റ് വീക്കം ഇൗ ചികിത്സ വഴി നീക്കം ചെയ്യാം. രക്തം കട്ടപിടിക്കാതിരിക്കാൻ കൊടുക്കുന്ന ആന്റിപ്‌ളേറ്റ്ലെറ്റുകൾ, ആന്റി കൊയാഗുലന്റുകൾ മുതലായവ കഴിക്കുന്ന രോഗികൾക്ക് ഇൗ മരുന്നുകൾ നിർത്താതെ തന്നെ ലേസർ എന്യൂക്ളിയേഷൻ ചികിത്സ ചെയ്യാവുന്നതാണ്.