
തിരുവനന്തപുരം: നിയസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്.എസ്.എൽ.സി, പ്ളസ്ടു വാർഷിക പരീക്ഷകൾ മാറ്റിവച്ചേക്കും. മാർച്ച് 17ന് തുടങ്ങുന്ന പരീക്ഷകൾ ഈ മാസം അവസാനം വരെയുണ്ട്. ഏപ്രിൽ 6നാണ് വോട്ടെടുപ്പ്. അദ്ധ്യാപകർക്ക് തിരഞ്ഞെടുപ്പ് ജോലിയുള്ളതിനാൽ കുട്ടികൾക്ക് വേണ്ടത്ര പഠനസഹായം നൽകാനാകാത്ത സ്ഥിതിയുണ്ടാവും.
തിരഞ്ഞെടുപ്പിനുശേഷം പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ സർക്കാരിന് കത്ത് നൽകി. . പരീക്ഷ മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയും ആവശ്യപ്പെട്ടു. സ്കൂളുകളിലാണ് ബൂത്തുകൾ ഒരുക്കേണ്ടതും. കഠിനമായ ചൂടിൽ കുട്ടികൾ വെന്തുരുകിയാണ് പഠിക്കുന്നത്. അതിനിടയിലെ തിരഞ്ഞെടുപ്പ് പഠനത്തെയും ബാധിക്കും.. കൊവിഡ്ക്കാലത്ത് വിദ്യാർത്ഥികൾ അദ്ധ്യാപകരോട് നിരന്തരം സംശയങ്ങൾ ചോദിച്ചാണ് പഠിക്കുന്നത്. ഇന്നലെ മോഡൽ പരീക്ഷ തുടങ്ങിയെങ്കിലും വേണ്ടത്ര തയ്യാറെടുപ്പുകൾ കുട്ടികൾക്ക് നടത്താനായില്ലെന്നാണ് അദ്ധ്യാപകർ പറയുന്നത്.