
കിളിമാനൂർ: അയൽവാസിയുടെ ബൈക്ക് തീ കത്തിച്ച് നശിപ്പിച്ച പ്രതി അറസ്റ്റിൽ. കാട്ടുചന്ത കക്കോട്ടുകോണം ചരുവിള പുത്തൻ വീട്ടിൽ അജിയാണ് (29) അറസ്റ്റിലായത്. അയൽക്കാരനായ ചരുവിള പുത്തൻ വിട്ടിൽ അരുണിന്റെ ബജാജ് പൾസർ ബൈക്ക് പ്രതി ചോദിച്ചിട്ട് നൽകാത്തതിന്റെ വിരോധത്തിൽ തീയിട്ടു നശിപ്പിക്കുകയായിരുന്നത്രേ. ബൈക്ക് ഉടമ അരുണിന്റെ പരാതിയെ തുടർന്ന് കിളിമാനൂർ ഐ.എസ്.എച്ച്.ഒ സനൂജിന്റെ നിർദേശ പ്രകാരം എസ്.ഐ ടി.ജെ. ജയേഷ്, ഗ്രേഡ് എസ്.ഐമാരായ സവാദ് ഖാൻ, സുരേഷ് കുമാർ, എ.എസ്.ഐ ഷജിം, സി.പി.ഒമാരായ റിയാസ്, വിനീഷ്, സന്ദീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു.