
കാട്ടാക്കട:ഡീസൽ വിലവർദ്ധനയിൽ പ്രതിഷേധിച്ച് കൺസ്ട്രക്ഷൻ എക്വിപ്മെന്റ്‌സ് ഓണേഴ്‌സ് അസോസിയേഷൻ വാഹനങ്ങളുമായി നിൽപ്പ് സമരം നടത്തി.ജില്ലാ താലൂക്ക് മേഖലകളിലെ മുഴുവൻ കേന്ദ്രങ്ങളിലും റോഡിൽ വാഹനങ്ങൾ നിരത്തി നിറുത്തിയിട്ടായിരുന്നു സമരം.കാട്ടാക്കട,വെള്ളറട മലയിൻകീഴ് ആര്യനാട്,എന്നിവിടങ്ങളിൽ റോഡ് വശത്ത് നിരയായി നൂറുകണക്കിന് ജെ.സി.ബി വാഹനങ്ങളാണ് നിരന്നത്.സംസ്ഥാന പ്രസിഡന്റ് കുറ്റിച്ചൽ മധു സമരം ഉദ്ഘാടനം ചെയ്തു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മേപ്പുകട ശശി,കാട്ടാക്കട മേഖല പ്രസിഡന്റ് സന്തോഷ് മലമുകൾ, സെക്രട്ടറി കള്ളിക്കാട് ബിനു,പ്രശാന്ത് മണ്ഡപത്തിൽ കടവ്, അന്തിയൂർകോണം ബിജു,പ്രേമൻ മൈലോട്ടു മൂഴി, മോഹൻദാസ് മണ്ഡപത്തിൻങ്കടവ്, ഗോപാലകൃഷ്ണൻ തച്ചോട്ട് കാവ്,ദീപു കള്ളിക്കാട്, അനിലാൽ പുനലാൽ തുടങ്ങിയവർ സംസാരിച്ചു.