kareri

കിളിമാനൂർ : ഭർത്താവിനൊപ്പം ബൈക്കിൽ യാത്രചെയ്തിരുന്ന യുവതി കാറിടിച്ചു മരിച്ചു. അടയമൺ കരിക്കകത്ത് വീട്ടിൽ കാവേരി (24)ആണ് മരിച്ചത്. ഭർത്താവ് രജിത്ത് (24), അഞ്ച് മാസം പ്രായമുള്ള മകൻ കെവിൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ കാവേരി കഴിഞ്ഞ ദിവസം രാവിലെയോടെയാണ് മരിച്ചത്.ഞായറാഴ്ച രാത്രി 8 മണിയോടെ പാപ്പാല പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ വന്നിടിക്കുകയായിരുന്നു.