കുളത്തൂർ:ശ്രീനാരായണഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠനടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവവും കോലത്തുകര ലക്ഷദീപവും 11ന് നടക്കും.വൈകിട്ട് 6.30ന് കോലത്തുകര ക്ഷേത്രാങ്കണത്തിൽ നടക്കുന്ന പ്രത്യകചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഭദ്ര ദീപം കൊളുത്തി ലക്ഷദീപം ഉദ്ഘാടനം ചെയ്യും. ആചാര്യ സാന്നിദ്ധ്യമായി ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പങ്കെടുക്കും.നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജിഷാ ജോൺ,വാർഡ് കൗൺസിലർമാരായ മേടയിൽ വിക്രമൻ,നാജ,ശ്രീദേവി,കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് ജി.ശിവദാസൻ, സെക്രട്ടറി എസ്.സതീഷ്ബാബു,വൈസ് പ്രസിഡന്റ് മണപ്പുറം ബി.തുളസീധരൻ തുടങ്ങിയവർ സന്നിഹിതരായിരിക്കും.മഹാശിവരാത്രി ദിനമായ 11ന് രാവിലെ 4ന് മഹാഗണപതി ഹോമം. 5 .5ന് നിർമ്മാല്യദർശനം തുടർന്ന് അഭിഷേകം,5.30ന് ഗുരുപൂജ. 6 ന് ഉഷഃപൂജ തുടർന്ന് അഖണ്ഡ നാമജപാരംഭം, 8ന് പന്തീരടിപൂജ 8.30ന് രുദ്ര കലശപൂജ,10.30ന് 108 കുംഭ സമൂഹ കലശാഭിക്ഷേകം 11ന് കലശം എഴുന്നള്ളത്ത്, അഭിഷേകം,12ന് മദ്ധ്യഗ് ന പൂജ,വൈകിട്ട് 6.30ന് ലക്ഷദീപം തെളിക്കൽ,7ന് ഗുരുപൂജ, 7.30ന് സമൂഹസഹസ്രനാമാർച്ചന,12ന് വെളുപ്പിന് 5.10ന് ഇളനീർ അഭിഷേകം,6 .20ന് അഖണ്ഡനാമജപസമാപ്തി,രുദ്ര കലശാഭിഷേകം നേർച്ചയായി നടത്തുന്നത് കുളത്തൂർ വൃന്ദാവനത്തിൽ എസ്.പ്രതാപനും ഗണപതിഹവനവും പുഷ്‌പാഭിഷേകവും നേർച്ചയായി നടത്തുന്നത് എസ് വി മന്ദിരത്തിൽ സരളാവിജയനുമാണ്.