k-v-jose

തൃശൂരിൽ തുടങ്ങി ദേശീയതലം വരെ അഞ്ചു ദശാബ്ദത്തിലേറെ നിർമ്മാണത്തൊഴിലാളി രംഗത്ത് നിറഞ്ഞുനിന്ന ജോസേട്ടന്റെ നിസ്വാർത്ഥ സേവനങ്ങൾ ഒാർക്കാതെ വയ്യ.

തൊഴിലാളിവർഗ പ്രവർത്തനത്തിൽ ആർക്കും അനുകരിക്കാവുന്നതാണ് ജോസേട്ടന്റെ ശൈലി. തൃശൂർ ജില്ലയിലെ നെട്ടിശേരി കാഞ്ഞിരത്തിങ്കൽ തറവാട്ടിലാണ് ജനനം. സ്വന്തം ജീവിതം തൊഴിലെടുക്കുന്നവർക്കായി അർപ്പിക്കുകയായിരുന്നു.

സി.ഐ.ടി.യു നേതൃത്വത്തിൽ ഉള്ള നിർമ്മാണത്തൊഴിലാളി ഫെഡറേഷൻ അഖിലേന്ത്യാ നേതാവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു കെ.വി. ജോസ്.

റെയിൽവേയിൽ ക്യാഷ്വൽ സമ്പ്രദായം അവസാനിപ്പിച്ച് കരാർവത്‌കരണം ആരംഭിച്ച 1990 -ൽ തന്നെ റെയിൽവേ നിർമ്മാണ മേഖലയിലും പാതയിലെ മെയിന്റൻസ് ജോലികളിലും ഏർപ്പെട്ട കരാർ തൊഴിലാളികളെ സംഘടിപ്പിച്ച് റെയിൽവേ കൺസ്ട്രക്ഷൻ ലേബർ യൂണിയൻ ഉണ്ടാക്കി മൂന്ന് പതിറ്റാണ്ടുകാലം ആർ.സി.എൽ.യു സംസ്ഥാന പ്രസിഡന്റായിരുന്നു.

നിർമ്മാണത്തൊഴിലാളി രംഗത്തെ പ്രവർത്തന മികവ് കണക്കിലെടുത്ത് രണ്ടുതവണ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേരള നിർമ്മാണ തൊഴിലാളി ക്ഷേമബോർഡ് ചെയർമാനായി വ്യക്തിമുദ്ര പതിപ്പിച്ചു.

അർബുദ രോഗത്തെ തുടർന്ന് 2008 ജനുവരിയിൽ ചെയർമാൻ സ്ഥാനം രാജിവച്ചു. രോഗക്കിടക്കയിൽ അദ്ദേഹത്തെ പരിചരിച്ചത് പാലിയേറ്റീവ് രംഗത്തെ സി.പി.എം വാളണ്ടിയർമാർ ആയിരുന്നു. 2020 മാർച്ച് രണ്ടിന് കെ. വി. ജോസ് അന്തരിച്ചു.

( ലേഖകൻ റെയിൽവേ കൺസ്ട്രക്ഷൻ ലേബർ യൂണിയൻ (സി.ഐ.ടി.യു) സെക്രട്ടറിയാണ് ഫോൺ : 8547316888 )