
തിരുവനന്തപുരം: ശാസ്ത്ര വിജ്ഞാന വ്യാപനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ശാസ്ത്ര വികസനത്തിൽ ഇടതുപക്ഷം പ്രത്യേകിച്ച് മാർകിസ്റ്റ് വിഭാഗം ഏറെ തല്പരരാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ് .രാമചന്ദ്രൻ പിള്ള പറഞ്ഞു. എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യുവജന ഉച്ചകോടിയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്ര വിജ്ഞാന പ്രോത്സാഹനത്തിനായി കേന്ദ്രസർക്കാരിന് പങ്കുവഹിക്കാൻ കഴിയുമെങ്കിലും അതുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്ലാനിംഗ് ബോർഡ് അംഗം ഡോ. ബി. ഇക്‌ബാൽ ,എ.പി.ജെ. അബ്ദുൽ കലാം, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. രാജശ്രീ.എം.എസ് ,ഡോ .കെ.എൻ. ഹരിലാൽ,വി.കെ. പ്രശാന്ത് എം.എൽ.എ, സിഖിക് റാബിയത്, ഡോ.വി.ശിവദാസൻ, വിനീത്,ഡോ .ഷഫീക്ക് വടക്കൻ എന്നിവർ സംസാരിച്ചു.